മുളന്തുരുത്തി : (piravomnews.in) പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡിലെ അപകടാവസ്ഥയിലായ കലുങ്ക് പുതുക്കിപ്പണിയാതെ പൊതുമരാമത്തു വകുപ്പ്.
കഴിഞ്ഞ ഡിസംബറിലാണു പുളിക്കമാലി പാമ്പ്ര മഹാദേവ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിലെ കരിങ്കൽ കെട്ടിൽ വിള്ളൽ വീണതാണു ഗർത്തം രൂപപ്പെടാൻ കാരണം. അന്നു സ്ഥലം പരിശോധിച്ച പൊതുമരാമത്തു വകുപ്പ് അധികൃതർ റോഡിൽ ഗതാഗതം പൂർണമായും നിരോധിച്ചു.
കലുങ്കിലെ ഗർത്തം അടച്ചതോടെ നാട്ടുകാർ വീണ്ടും കലുങ്കിലൂടെ യാത്ര തുടർന്നു. എന്നാൽ കാലപ്പഴക്കം ചെന്ന കലുങ്കിന്റെ അവസ്ഥ കണക്കിലെടുത്ത് പിഡബ്ല്യുഡി അസിഎൻജിനീയർ റോഡിൽ ഭാരവാഹനങ്ങൾ നിരോധിച്ചു ബോർഡ് സ്ഥാപിച്ചു. ഇതോടെ റോഡിലൂടെ ആകെയുണ്ടായിരുന്ന ബസ് സർവീസും ഇല്ലാതായി. കലുങ്കിലെ പഴയ കരിങ്കൽ കെട്ടിലെ വിള്ളൽ നിലനിൽക്കുന്നിടത്തോളം പുതുക്കിപ്പണിയാതെ വാഹനങ്ങൾ പോകുന്നത് സുരക്ഷിതമല്ലെന്നാണ് അധികൃതർ പറയുന്നത്.
Paingarappilly-Pulikkamali-Thuppampadi Road: The dangerous culvert remains intact
