കാലടി : (piravomnews.in) തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിൽ നടക്കുന്ന തിരുവൈരാണിക്കുളം ഫെസ്റ്റിൽ വൻ തിരക്ക്. ദൂരസ്ഥലങ്ങളിൽനിന്നുപോലും നിരവധിപേരാണ് ഫെസ്റ്റ് കാണാൻ എത്തുന്നത്.

അമ്യൂസ്‌മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്‌കാരികസദസ്സുകൾ, വടംവലി തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കി.
ദിവസവും വൈകിട്ട് 6.30 മുതർ 10 വരെയാണ് ഫെസ്റ്റ്. പ്രവേശനം സൗജന്യം. പ്രദേശിക കലാകരൻമാരുടെ പരിപാടികൾക്കാണ് മുൻഗണന. മൈതാനത്തിന്റെ പലഭാഗങ്ങളിൽ ഭക്ഷണശാലകളും കച്ചവടസ്ഥാപനങ്ങളും കുട്ടികൾക്ക് പാർക്കും ഉണ്ട്.മെഗാ നറുക്കെടുപ്പും ദിവസവും സമ്മാനക്കൂപ്പൺ നറുക്കെടുപ്പും ഉണ്ട്. ഇലക്ട്രിക് സ്‌കൂട്ടർ ഉൾപ്പെടെ വിവിധ സമ്മാനങ്ങളാണ് മെഗാ നറുക്കെടുപ്പിൽ നൽകുന്നത്.
Huge crowd at Thiruvairanikulam Festival
