കൊച്ചി : (piravomnews.in) കുടുംബശ്രീ ജില്ലാ വിഷു വിപണനമേള കാക്കനാട് കലക്ടറേറ്റിൽ കലക്ടർ എൻ എസ് കെ ഉമേഷ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോ–--ഓർഡിനേറ്റർ ടി എം റെജീന, അസിസ്റ്റന്റ് കോ–--ഓർഡിനേറ്റർമാരായ അമ്പിളിതങ്കപ്പൻ, എം ഡി സന്തോഷ്, കെ ആർ രജിത, കെ സി അനുമോൾ എന്നിവർ സംസാരിച്ചു.

വെള്ളിയാഴ്‌ചവരെ നടക്കുന്ന മേളയിൽ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങളടങ്ങിയ മുപ്പതോളം സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്. അച്ചാറുകൾ, കരകൗശലവസ്തുക്കൾ, സൗന്ദര്യവർധക ഉൽപ്പന്നങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കൈത്തറി തുണിത്തരങ്ങൾ, ആയുർവേദ ഉൽപ്പന്നങ്ങൾ, ചെടികൾ, മൺപാത്രങ്ങൾ തുടങ്ങിയവയെല്ലാം സ്റ്റാളുകളിലുണ്ട്.
കഫെ കുടുംബശ്രീയുടെ ഭക്ഷ്യമേളയുമുണ്ട്. കേരളശ്രീ, റിയൽ കഫെ, ഓസ്കാർ, ഫ്രണ്ട്സ് തുടങ്ങിയ കുടുംബശ്രീ സംരംഭങ്ങൾ അവതരിപ്പിക്കുന്ന നാടൻവിഭവങ്ങൾ– നെയ്ച്ചോറ്, ബീഫ്, കപ്പ, മീൻ, പിടി, കോഴി തുടങ്ങിയവയും പരിപ്പുപായസം, പാലട, കരിക്കുപായസം, പഞ്ചനക്ഷത്രപ്പായസം തുടങ്ങിയ വിവിധ രുചിയുള്ള പായസവിഭവങ്ങളും മേളയിലുണ്ട്.
Kudumbashree Vishu market begins; fair will continue till 11th
