വീട്ടിൽ സ്ഥാപിച്ച സിസിടിവി തല്ലിപ്പൊട്ടിച്ചത് തടയാൻ ശ്രമിച്ച ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ചു ; അയൽവാസി അറസ്റ്റിൽ

വീട്ടിൽ സ്ഥാപിച്ച സിസിടിവി തല്ലിപ്പൊട്ടിച്ചത് തടയാൻ ശ്രമിച്ച ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ചു ; അയൽവാസി അറസ്റ്റിൽ
Apr 8, 2025 10:07 AM | By Amaya M K

കൊല്ലം: (piravomnews.in) വീട്ടിൽ സ്ഥാപിച്ച സിസിടിവി തല്ലിപ്പൊട്ടിച്ചത് തടയാൻ ശ്രമിച്ച ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ചു പരിക്കേൽപ്പിച്ച അയൽവാസിയെ കണ്ണനല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നെടുമ്പന മുട്ടയ്ക്കാവ് പാകിസ്താൻമുക്കിനു സമീപം കിഴങ്ങുവിള തെക്കതിൽ വീട്ടിൽ ഷാനവാസ് (37) ആണ് അറസ്റ്റിലായത്.

ഇക്കഴിഞ്ഞ രണ്ടാംതീയതി രാത്രി ഒൻപതുമണിയോടെ ആയിരുന്നു ആക്രമണം. നെടുമ്പന മുട്ടയ്ക്കാവ് മുളവറക്കുന്ന് സജ്മി മൻസിലിൽ സെയ്നുലാബ്ദീൻ (60), ഭാര്യ സുഹർബാൻ (56) എന്നിവരെ ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയും സിസിടിവി അടിച്ചുതകർക്കുകയുംചെയ്ത കേസിലാണ് അറസ്റ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: ഒരുമാസംമുൻപാണ് ഇവരുടെ വീട്ടിൽ സിസിടിവി സ്ഥാപിച്ചത്. പതിവായി മദ്യപിച്ചെത്തുന്ന ഷാനവാസിന് റോഡിലേക്ക് സിസിടിവി ക്യാമറകൾ സ്ഥാപിച്ചത് ഇഷ്ടമായില്ല. ക്യാമറ മാറ്റണമെന്ന് ഇയാൾ പലവട്ടം ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച രാത്രി ഒൻപതോടെ മദ്യപിച്ചെത്തിയ ഷാനവാസ് ക്യാമറ അടിച്ചുതകർത്തു. ഇത് തടയാൻ ശ്രമിച്ച സെയ്നുലാബ്ദീനെ അടിച്ചുവീഴ്ത്തി.

തറയിൽ വീണ ഷാനവാസിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുഹർബാനെ ഇയാൾ കരിങ്കല്ലുകൊണ്ട് മൂക്കിലും തലയിലും ഇടിച്ചുപരിക്കേൽപ്പിച്ചത്. തലയിലും മുഖത്തും മാരക മുറിവേറ്റ സുഹർബാൻ കൊല്ലത്ത് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിനുശേഷം ഒളിവിലായിരുന്ന പ്രതിയെ കണ്ണനല്ലൂർ പോലീസ് പിടികൂടുകയായിരുന്നു. എസ്ഐമാരായ ജിബി, ഹരി സോമൻ, സിപിഒ ആത്തിഫ് എന്നിവർ ചേർന്ന് പിടികൂടുകയായിരുന്നു. കൊട്ടാരക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. 

Man and wife attacked for trying to stop CCTV camera installed in house being smashed; Neighbor arrested

Next TV

Related Stories
പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡ്: അപകടാവസ്ഥയിലായ കലുങ്ക് അതേപടി

May 13, 2025 11:24 AM

പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡ്: അപകടാവസ്ഥയിലായ കലുങ്ക് അതേപടി

കഴിഞ്ഞ ഡിസംബറിലാണു പുളിക്കമാലി പാമ്പ്ര മഹാദേവ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിലെ കരിങ്കൽ കെട്ടിൽ വിള്ളൽ വീണതാണു ഗർത്തം രൂപപ്പെടാൻ കാരണം. അന്നു...

Read More >>
കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

May 10, 2025 11:40 AM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്....

Read More >>
രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 10, 2025 11:17 AM

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം...

Read More >>
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

May 10, 2025 11:12 AM

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ്...

Read More >>
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
Top Stories

News Roundup