ചിറയിൻകീഴ്: (piravomnews.in) തിരുവനന്തപുരത്ത് മുൻ വൈരാഗ്യത്തിന്റെ പേരിൽ അയൽവാസി വളർത്തുനായയെ അഴിച്ചുവിട്ട് വയോധികയെ കടിപ്പിച്ചു.

അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴി റെയിൽവേ സ്റ്റേഷന് സമീപം കുഞ്ചാളം വിളാകത്ത് വസന്തയെയാണ്(71) ബിജെപി ഭാരവാഹിയായ സാബു (മണിക്കുട്ടൻ) വളർത്തുനായയെ അഴിച്ചുവിട്ട് കടിപ്പിച്ചത്.
കാലിൽ ഒന്നിലേറെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ വസന്ത ആദ്യം ചിറയിൻകീഴ് താലൂക്കാശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
നായയുടെ കടിയേറ്റ വയോധിക നിലവിളിച്ചിട്ടും സാബു നായയെ പിൻതിരിപ്പിക്കാൻ തയ്യാറായില്ലെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വസന്തയുടെ പരാതിയെ തുടർന്ന് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡു ചെയ്തു .
Neighbor unleashes pet dog, bites elderly woman over past feud
