കരുനാഗപ്പള്ളി : (piravomnews.in) കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. ദേശീയപാതയിൽ മറ്റൊരു യുവാവിനെ വെട്ടിക്കൊല്ലാൻ ശ്രമവും നടന്നു.

രണ്ടു സംഭവങ്ങൾക്ക് പിന്നിലും ഒരേ സംഘമാണെന്ന് സംശയിക്കുന്നു. താച്ചയിൽ മുക്കിനുസമീപം പടനായർകുളങ്ങര വടക്ക് കാട്ടിശേരി കിഴക്കതിൽ ജിം സന്തോഷ് എന്ന സന്തോഷാണ് (45) കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കാരണമെന്നാണ് സൂചന.
വ്യാഴം പുലർച്ചെ 2.30നാണ് സംഭവം. അമ്മ ഓമനയും സന്തോഷും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കാറിലെത്തിയ നാലംഗസംഘം വീടിന്റെ വാതിൽ തകർത്ത് അകത്തു കയറി ആക്രമിക്കുകയായിരുന്നു. ഇടതുകാൽ അടിച്ചു തകർത്ത നിലയിലായിരുന്നു.
സ്ഫോടകവസ്തു പൊട്ടിച്ച് ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. സന്തോഷ് വിവരമറിയിച്ചതിനെ തുടർന്ന് എത്തിയ സുഹൃത്തുക്കൾ ഉൾപ്പെടെ ചേർന്ന് ഉടൻ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
#Young man #stabbed to #death after #breaking into #house
