മുണ്ടൂർ: (piravomnews.in) മുണ്ടൂരിൽ 57 കാരനെ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മുണ്ടൂർ നൊച്ചിപ്പുള്ളി കുമ്മംകോട് വീട്ടിൽ മണികണ്ഠൻ ആണ് മരിച്ചത്.

ബുധനാഴ്ച്ച രാത്രിയിലാണ് സംഭവം. അയൽക്കാരനായ യുവാവ് വിനോദുമായി മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.വ്യാഴാഴ്ച്ച രാവിലെയാണ് മണികഠനെ മരിച്ച നിലയിൽ അയൽവാസികൾ കണ്ടത്.
സംഭവവുമായി ബന്ധപ്പെട്ട് കുമ്മംകോട് വീട്ടിൽ വിനോദ്, സഹോദരൻ വിനീഷ്. ഇവരുടെ അമ്മ കമലാക്ഷി എന്നിവരെ കോങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
57-year-old man found dead with head injury
