പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല ; സയൻസ്, കൊമേഴ്സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല ; സയൻസ്, കൊമേഴ്സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു
Mar 26, 2025 10:40 AM | By Amaya M K

തിരുവനന്തപുരം: (piravomnews.in) പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു.

രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ന്ന് അക്ഷരത്തെറ്റിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ചോദ്യപേപ്പർ നിർമാണത്തിലെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് പരിശോധിക്കണം. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.

The #errors in the #Plus #Two #question paper do not end; the #same #question was #repeated in the #Science and #Commerce exams

Next TV

Related Stories
പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡ്: അപകടാവസ്ഥയിലായ കലുങ്ക് അതേപടി

May 13, 2025 11:24 AM

പൈങ്ങാരപ്പിള്ളി-പുളിക്കമാലി-തുപ്പംപടി റോഡ്: അപകടാവസ്ഥയിലായ കലുങ്ക് അതേപടി

കഴിഞ്ഞ ഡിസംബറിലാണു പുളിക്കമാലി പാമ്പ്ര മഹാദേവ ക്ഷേത്രത്തിനു സമീപത്തെ കലുങ്കിലെ കരിങ്കൽ കെട്ടിൽ വിള്ളൽ വീണതാണു ഗർത്തം രൂപപ്പെടാൻ കാരണം. അന്നു...

Read More >>
കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

May 10, 2025 11:40 AM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്....

Read More >>
രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 10, 2025 11:17 AM

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം...

Read More >>
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

May 10, 2025 11:12 AM

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ്...

Read More >>
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
Top Stories

News Roundup