അങ്കമാലി : (piravomnews.in) തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പോയ കെഎസ്ആർടിസി വോൾവോ ബസിൽ പുക ഉയർന്നത് യാത്രക്കാരെ ആശങ്കയിലാക്കി. യാത്രക്കാരെ ഉടൻ പുറത്തിറക്കി.
തീപടരാത്തതിനാൽ മറ്റ് അപായങ്ങളില്ല. അഗ്നിരക്ഷാസേനയെത്തി വെള്ളം ചീറ്റി പുകയണച്ചു. ബുധൻ വൈകിട്ടാണ് സംഭവം.അങ്കമാലി എംസി റോഡിൽനിന്ന് ക്യാമ്പ് ഷെഡ് റോഡിലേക്ക് പ്രവേശിക്കുമ്പോൾ ബസിന്റെ പിൻഭാഗത്താണ് പുക കണ്ടത്.

പുക കൂടുതലായതോടെ ടിബി ജങ്ഷനിൽ ഒതുക്കി മുപ്പതോളം യാത്രക്കാരെയും ഇറക്കി. ടയറിന്റെ മുകൾഭാഗത്തുനിന്നാണ് പുക ഉയർന്നതെന്ന് ഡ്രൈവർ പറഞ്ഞു.
#Smoke #billowing from a #KSRTC #Volvo bus left #passengers #worried
