ഇരുപത്തൊന്നുകാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഇരുപത്തൊന്നുകാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jul 30, 2025 08:09 PM | By Amaya M K

കൊല്ലം: ( piravomnews.in ) കൊല്ലം ആയൂരില്‍ 21കാരിയെ ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ് മരിച്ചത്.

ഇന്ന് രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തുകയായിരുന്നു. ഏഴ് മാസം മുന്‍പാണ് നിഹാസ് എന്ന യുവാവിനോപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത്.

സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു. കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിക്കുകയായിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല. ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

A 21-year-old woman was found hanging inside her boyfriend's house

Next TV

Related Stories
വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Jul 31, 2025 02:40 PM

വീടിന്റെ അടുക്കളയില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

പാമ്പിനെ പിന്നീട് ആവാസ വ്യവസ്ഥയില്‍...

Read More >>
യുവതിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ, യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

Jul 31, 2025 11:47 AM

യുവതിയെ ആശുപത്രിയിൽ എത്തിച്ചത് മരിച്ച നിലയിൽ, യുവാവിനെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

എന്നാല്‍ യുവാവ് അമിതമായി മദ്യപിച്ചിരിക്കുന്നതിനാല്‍ മൊഴിയില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ...

Read More >>
16 കാരിയെ ഗര്‍ഭിണിയാക്കി ; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

Jul 31, 2025 10:45 AM

16 കാരിയെ ഗര്‍ഭിണിയാക്കി ; ബന്ധുവായ സഹപാഠിക്കെതിരെ പോക്സോ കേസ്

പ്രതിയെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി. വിദ്യാർത്ഥിനി പഠനത്തില്‍ താല്‍പര്യം കാണിക്കാത്തതും ക്ലാസ്സിൽ ഹാജരാകാത്തതും അധ്യാപകരാണ് ആദ്യം...

Read More >>
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും

Jul 31, 2025 10:21 AM

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് കഠിന തടവും പിഴയും

പിഴ തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷവും അഞ്ച് മാസവും അധികമായി ജയിൽശിക്ഷ അനുഭവിക്കണം....

Read More >>
ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം ; വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു

Jul 30, 2025 09:47 PM

ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം ; വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു....

Read More >>
Top Stories

News Roundup

//Truevisionall