പള്ളുരുത്തി : (piravomnews.in) വീട്ടുമുറ്റത്തെ കാർ പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.പള്ളുരുത്തി നാല്പതടി റോഡിൽ പനയ്ക്കൽവീട്ടിൽ ആന്റണിയുടെ കാറാണ് കത്തിനശിച്ചത്.
വീട്ടുകാർ പുറത്തുപോയശേഷം തിരിച്ചെത്തി കാർ പോർച്ചിൽ നിർത്തി വീടിനുള്ളിലേക്ക് കയറിയ ഉടനെയാണ് തീപ്പിടിത്തമുണ്ടായത്. തീപ്പിടിത്തത്തിൽ കാറും പോർച്ചും പൂർണമായും കത്തിനശിച്ചു.

വീടിനുള്ളിൽ സ്ഥാപിച്ചിരുന്ന ഇൻവെർട്ടറും ബാറ്ററിയും നശിച്ചിട്ടുണ്ട്. സമീപം വഴിയരികിൽ സ്ഥാപിച്ചിരുന്ന സിസി ടിവി ക്യാമറയുടെ കേബിളുകളും നശിച്ചു. മട്ടാഞ്ചേരിയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്.ഏകദേശം 5 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.
A car parked on the porch in the backyard caught fire; one barely escaped.
