മലപ്പുറം: (piravomnews.in) മലപ്പുറം അരീക്കോട് മാലിന്യ സംസ്കരണ പ്ലാന്റിൽ അപകടം. മൂന്ന് അതിഥി തൊഴിലാളികൾ മരിച്ചു. വികാസസ് കുമാർ, ഹിതേഷ് ശരണ്യ, സമദ് അലി എന്നിവരാണ് മരിച്ചത്.
രണ്ട് പേർ ബിഹാർ സ്വദേശികളും ഒരാൾ അസം സ്വദേശിയുമാണ്. സ്വകാര്യ വ്യക്തിയുടെ കോഴിമാലിന്യ സംസ്കരണ പ്ലാന്റിലാണ് അപകടം.ബുധനാഴ്ച്ച ഒന്നോടെ അരീക്കോട് വടക്കുംമുറിയിലാണ് അപകടം. കോഴി മാലിന്യ സംസ്കരണ യൂണിറ്റിലെ വാട്ടർ ടാങ്കിലിറങ്ങിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.

ടാങ്കിൽ കുടുങ്ങിയങ്ങിയ തൊഴിലാളിയെ രക്ഷിക്കാനിറങ്ങിയ മറ്റ് രണ്ട് തൊഴിലാളികളും അകപ്പെടുകയായിരുന്നു.തൊഴിലാളികളെ ആദ്യം അരീക്കോട് സർക്കാർ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലും എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
Accident at waste treatment plant; Three guest workers die
