കണ്ണൂർ : ( piravomnews.in ) കണ്ണൂരിൽ രണ്ട് കുട്ടികളുമായി കിണറ്റിൽ ചാടി അമ്മ . കണ്ണൂർ ചെറുതാഴത്ത് സ്വദേശി ധനഞ്ജയയാണ് മക്കളുമായി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
പരിയാരം ശ്രീസ്ഥയിൽ ഇന്ന് രാവിലെ 12 മണിയോടെയാണ് സംഭവം. മൂന്നുപേരെയും രക്ഷപെടുത്തി പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുപേരുടെയും നില ഗുരുതരമാണ്.

യുവതിയും മക്കളും താമസിക്കുന്ന വീടിന്റെ പിന്നിലുള്ള വീട്ടിലെ കിണറ്റിലാണ് യുവതി മക്കളുമായി ചാടിയത്. ധ്യാൻ (5) ദേവിക (6) എന്നിവരുടെ നില അതീവ ഗുരുതരമാണ്. ആത്മഹത്യശ്രമത്തിന്റെ കാരണം വ്യക്തമല്ല. നിലവിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Mother jumps into well with two children
