---
title: "ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം ; വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു"
english_title: "Bus loses control and hits wall; more than 20 people, including students, injured"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/305542/bus-loses-control-and-hits-wall-more-than-20-people-including-students-injured"
published_at: "2025-07-30T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688a4557d24ff_accident.jpg"
keywords: []
---

# ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം ; വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു

> **Lead Summary:** പാലക്കാട്: പാലക്കാട് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അപകടത്തിൽ . വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു. പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.

## Article Content

പാലക്കാട്: പാലക്കാട് ബസ് നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം. അപകടത്തിൽ . വിദ്യാ൪ത്ഥികൾ ഉൾപ്പെടെ 20ലധികം പേ൪ക്ക് പരിക്കേറ്റു. പാലക്കാട് ചാലിശ്ശേരി പെരിങ്ങോട് ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം.

അമിത വേഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറുകയായിരുന്നു. ഇവരെ പെരുമ്പിലാവിലെയും കുന്നംകുളത്തേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല.

പട്ടാമ്പി - കറുകപുത്തൂർ - ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്. ഇടിയുടെ ആഘാതത്തിൽ ബസിന്‍റെ മുൻ ചക്രങ്ങൾ വേ൪പ്പെട്ടു. റോഡരികിലെ വീടിന്‍റെ മതിലും ഗേറ്റും ഇടിച്ച് തകർത്തശേഷമാണ് ബസ് നിന്നത്. പട്ടാമ്പി -കറുകപുത്തൂർ -ചാലിശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന മിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/305542/bus-loses-control-and-hits-wall-more-than-20-people-including-students-injured)