കൊച്ചി : (piravomnews.in) ആഡംബര ജീവിതത്തിന് തട്ടിപ്പ് നടത്തി. ഒടുവിൽ പിടിയിൽ. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നുമായി തട്ടിയത് 1.30 കോടി രൂപ. മാവേലിക്കര കുന്നം കിണറ്റിൻ കര ഡി. ഷെല്ലി (49) അറസ്റ്റിൽ.
എറണാകുളം പള്ളിമുക്കിലുള്ള ജൂപ്പിറ്റർ ട്രാവൽസ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ഷെല്ലി. തട്ടിപ്പിൽ പങ്കാളിയായ മറ്റൊരു ജീവനക്കാരൻ ബിജു തോമസ് ഒളിവിലാണ്. ഹംഗറി–-74, ഇറ്റലി–-25, നെതർലാൻഡ്–11, കൊറേഷ്യ, സ്വീഡൻ–-മൂന്ന്, ഇസ്രയേൽ–-12 എന്നിങ്ങനെ 125 പേരിൽനിന്നാണ് പണംതട്ടിയത്.

തട്ടിപ്പ് നടത്തി സമ്പാദിച്ച പണം സിനിമാനിർമാണത്തിനും ചീട്ടുകളിക്കാനും വിനോദത്തിനും രണ്ട് ആഡംബര കാറുകൾ വാങ്ങാനും ചെലവിട്ടുവെന്ന് പൊലീസ് പറഞ്ഞു.
ഇതേ സ്ഥാപനം ദുബായിലേക്ക് ടാക്‌സി ഡ്രൈവർ ജോലിക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മധുര എന്നിവിടങ്ങളിൽനിന്ന് 70 പേരെ അയച്ചിരുന്നു. 1,60,000 രൂപയാണ് ഓരോരുത്തരിൽനിന്നും വാങ്ങിയത്. ഇവരിൽ പലരും മടങ്ങിവരേണ്ട സ്ഥിതിയിലാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Not a retailer; accused arrested for fraud by promising foreign jobs
