മുളന്തുരുത്തി : (piravomnews.in) അനുമതിയില്ലാതെ മുളന്തുരുത്തി പഞ്ചായത്തിൽ വീണ്ടും മണ്ണെടുപ്പ്. പഞ്ചായത്ത് 13-ാം വാർഡിൽ പെരുമ്പിള്ളി നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപത്താണ് അനുമതിയില്ലാതെ വ്യാപകമായി മണ്ണെടുത്തത്.
20 സെന്റ് സ്ഥലത്തു നിന്ന് 4 ദിവസമായി മണ്ണെടുപ്പ് തുടങ്ങിയിട്ടെന്നു നാട്ടുകാർ പറയുന്നത്. ലോഡുകണക്കിനു മണ്ണ് ഇതിനോടകം കടത്തിയിട്ടുണ്ട്. തുടർച്ചയായുള്ള മണ്ണെടുപ്പ് പൊതുപ്രവർത്തകൻ രഞ്ജിത്ത് രാജൻ ചോദ്യം ചെയ്തതോടെ സംഘം മണ്ണുമാന്തിയന്ത്രവും ടിപ്പറുമായി കടന്നു.

ഇതോടെയാണു രേഖകൾ ഇല്ലാതെയാണു മണ്ണെടുക്കുന്നതെന്നു നാട്ടുകാർ അടക്കം അറിയുന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മണ്ണെടുപ്പെന്നും ആരോപണം ഉയർന്നിട്ടുണ്ട്. പരാതിയെ തുടർന്നു പഞ്ചായത്ത് സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി.
#Excavation of #soil again in #Mulanthuruthi #panchayat without #permission
