പിറവം : (piravomnews.in) വേനൽ ശക്തമായതോടെ രാമമംഗലത്തു പുഴയിൽ ഉല്ലസിക്കാനെത്തുന്നവരുടെ തിരക്കേറി.
ഇതോടെ മുന്നറിയിപ്പു ബോർഡുകളും സുരക്ഷാ സൗകര്യങ്ങളുമില്ലാത്ത കടവുകളിൽ അപകടങ്ങളും ആവർത്തിച്ചു തുടങ്ങി.

രാമമംഗലം പാലത്തിനു സമീപം തടയണയിൽ കുളിയ്ക്കാൻ ഇറങ്ങിയ പെരിങ്ങാല സ്വദേശി മുഹമ്മദ് റാഫി ഒഴുക്കിൽ പെട്ടതാണ് ഒടുവിലുണ്ടായ അപകടം.
ഉൗരമന പാലം പരിസരം മുതൽ പിറവം പാഴൂർ മണൽപുറം വരെ നീളുന്ന ദൂരത്തിൽ 5 വർഷത്തിനിടയിൽ ഒട്ടേറെപ്പേർ അപകടത്തിൽ മരിച്ചു.
With the #onset of #summer, the #Ramamangalathu river was #crowded with #people who came to have fun; #Recurrence of accidents
