എറണാകുളം : (piravomnews.in) പറവൂരിൽ നിന്നും വൈറ്റില ഹബ്ബിലേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു 30 പേർക്ക് പരിക്ക്. ബസ് ഡ്രൈവർക്ക് സാരമായി പരിക്കേറ്റു.
ബസ്സിൻ്റെ മുൻവശം വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

വള്ളുവള്ളി അത്താണിയിലാണ് സംഭവം. നിയന്ത്രണം വിട്ട ബസ് മരത്തിൽ ഇടിച്ചുകയറുകയായിരുന്നു. പൊലീസും ഫയർ ഫോഴ്‌സും സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
A #private #bus was going from #Paravur to #Vaytila #hub and met with an #accident; 30 #people were #injured
