മൂവാറ്റുപുഴ : (piravomnews.in)നഗരത്തിലെ വിഴിവിളക്കുകൾ തെളിക്കണമെന്നാവശ്യപ്പെട്ട് ഡിവെെഎഫ്ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധജ്വാല തെളിച്ച് പ്രകടനം നടത്തി.
വഴിവിളക്കുകൾ തെളിക്കാൻ തയ്യാറാകാത്ത മൂവാറ്റുപുഴ നഗരസഭയുടെയും മാത്യു കുഴൽനാടൻ എംഎൽഎയുടെയും നിലപാടിൽ പ്രതിഷേധിച്ചായിരുന്നു സമരം.

വഴിവിളക്കുകൾ തെളിക്കാത്ത വൈദ്യുതിത്തൂണുകളിലും ഹൈമാസ്റ്റ് ലൈറ്റ് കാലുകളിലും പന്തംകെട്ടി പ്രതിഷേധിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ് ഖാൻ അധ്യക്ഷനായി.സിപിഐ എം മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി കെ ജി അനിൽകുമാർ, ഡിവൈഎഫ്ഐ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി മാരായ അൻസൽ മുഹമ്മദ്, കെ കെ അനീഷ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ എൽദോസ് ജോയ്, അമൽ ദേവ് എന്നിവർ സംസാരിച്ചു.
The #traffic #lights don't #shine; #Protest #flame in #Muvattupuzha
