വൈപ്പിൻ : (piravomnews.in) സിനിമയുടെ ലൊക്കേഷൻ തേടിയെത്തിയ കലാസംവിധായകൻ പുതുവൈപ്പ് എൽഎൻജി ടെർമിനലിനു മുൻഭാഗത്തുള്ള ചതുപ്പിൽ താഴ്ന്നു.
വിവരമറിഞ്ഞ് കുതിച്ചെത്തിയ വൈപ്പിൻ അഗ്നിരക്ഷാസേന രക്ഷിച്ചു. മലപ്പുറം മുളക്കിൽ നിമേഷാണ് അപകടത്തിൽപ്പെട്ടത്.

ദിലീപ് നായകനാകുന്ന ഭ ഭ ബ (ഭയം ഭക്തി ബഹുമാനം)യുടെ ചിത്രീകരണത്തിന് ലൊക്കേഷൻ നോക്കുന്നതിനാണ് പുതുവൈപ്പിൽ എത്തിയത്.മുട്ടിനുമുകളിൽവരെ ചെളിയിൽ മുങ്ങി. വഴിയാത്രക്കാരനാണ് അഗ്നിരക്ഷാസേനയെ അറിയിച്ചത്.
വൈപ്പിൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ കെ ബിജേഷ്, പി എ ജോൺസൺ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ അബ്ദുൽ സലാം, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ കെ വി നിബിൻദാസ്, വൈ നിബു, എം എസ് സുദേവ്, പി ആർ വിശാഖ്, ഹോം ഗാർഡ് ആന്റണി വർഗീസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.
The #art #director, who was #looking for the #location of the #film, got #down in the #swamp; #Agni #Raksha #Sena as rescuers
