കൊച്ചി : (piravomnews.in) സ്വദേശം പഞ്ചാബിലും ബംഗാളിലും. വധു പാരിസിൽനിന്ന്, വരൻ ഓസ്‌ട്രേലിയയിൽനിന്ന്. വിദേശത്തുനിന്ന് പറന്നെത്തിയ ഇരുവരുടെയും വിവാഹം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ.
പാരിസിലെ ഡിസൈനർ ഇന്തർപ്രീത് കൗർ (നിമ്മി), ഓസ്‌ട്രേലിയയിൽ ആർക്കിടെക്ട് എൻജിനിയറായ മൻതേജ് സിങ് എന്നിവരുടെ രജിസ്‌റ്റർ വിവാഹത്തിനാണ് തിങ്കളാഴ്‌ച കൊച്ചി സാക്ഷ്യം വഹിച്ചത്.കേരളത്തിൽ ആദ്യമായാണ് സിഖ് സമുദായത്തിലുള്ളവരുടെ രജിസ്‌റ്റർ വിവാഹം നടക്കുന്നത്.
സ്വന്തം നാട്ടിൽ സൗകര്യങ്ങളുണ്ടായിട്ടും, വധൂവരന്മാരുടെ രക്ഷിതാക്കൾ വിവാഹത്തിനായി കൊച്ചി തെരഞ്ഞെടുക്കുകയായിരുന്നു. എറണാകുളം എംജി റോഡിലെ സബ് രജിസ്‌ട്രാർ ഓഫീസിലാണ് വിവാഹം രജിസ്‌റ്റർ ചെയ്‌തത്.
#Punjabi #Marriage In God's Own #Country ; They #flew in from #abroad