പറവൂർ : (piravomnews.in) ദേശീയപാത 66ൽ പുതുതായി പണിയുന്ന പാലം ആദ്യമായി ഗതാഗതത്തിന് തുറന്നുകൊടുത്തു.
മൂത്തകുന്നം കുര്യാപ്പിള്ളി പുഴയ്ക്കു കുറുകെ പണിതീർന്ന സർവീസ് റോഡിലെ പാലത്തിലൂടെയാണ് ശനിമുതൽ തെക്കുനിന്നുള്ള വാഹനങ്ങളുടെ ഗതാഗതം തിരിച്ചുവിട്ടത്.
കുര്യാപ്പിള്ളി ലേബർ കവലയ്ക്ക് സമീപത്തുനിന്ന് മൂത്തകുന്നംവരെയാണ് പുതിയപാലത്തിലൂടെ ഗതാഗതം തിരിച്ചുവിട്ടിട്ടുള്ളത്.
പാതയുടെ പണി തുടങ്ങി രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇതാദ്യമായാണ് ഒരു പുഴയ്ക്കു കുറുകെ പണിത പുതിയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടുന്നത്.
The newly #constructed #bridge was #opened to #traffic for the #first time