തിരുവനന്തപുരം: അതിജീവനത്തിൻ്റെ കഥയാണ് വെള്ളാർ മല സ്കൂളിലെ തങ്കമണി ടീച്ചർക്കു പറയാനുള്ളത്. ഏത് ദുരന്തങ്ങളാൽ പരീക്ഷിക്കപ്പെട്ടാലും അതിൽ നിന്നെല്ലാം തന്നെ ഉയർത്തെഴുന്നേൽക്കും എന്നുള്ള ആത്മവിശ്വാസമാണ് തങ്കമണി ടീച്ചറുടെയും ഇവിടെ നൃത്തം അവതരിപ്പിച്ച ഓരോ കുട്ടികളുടെയും കൈമുതൽ. തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്ന സംഘ നൃത്തം അവതരിപ്പിച്ചത് വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളാണ്.
വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ അപ്പാടെ തകർന്നു പോയതാണ് വെള്ളാർമല സ്കൂൾ. ഇവിടെ നൃത്തം അവതരിപ്പിച്ച ഓരോ വിദ്യാർത്ഥികളുടെയും ജീവിതം മുണ്ടക്കൈ ദുരന്തത്തിന്റെ പ്രഹരം ഏർക്കേണ്ടി വന്നതാണ്. ശിവപ്രിയ,സാധിക,വൈഗ ഷിബു, അർഷിത,അശ്വിനി വീണ,അഞ്ജന , റഷീഗ തുടങ്ങിയ വിദ്യാർത്ഥികളാണ് നൃത്തം അവതരിപ്പിച്ചത്.
Teacher Thangamani of Vellar Mala School has a story of survival to tell.