#Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്.

 #Keralaschoolkalolsavam2025 | കൗമാര ഭാവനകളുമായി സിനാഷയുടെ എഴുത്ത്.
Jan 6, 2025 07:10 PM | By Jobin PJ

തിരുവനന്തപുരം: കേരള സർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാര ജേതാവും ചെറുപ്രായത്തിലേ ഇംഗ്ലീഷിലും മലയാളത്തിലും നിരവധി പുസ്തങ്ങളും എഴുതി ശ്രദ്ധേയയുമായ കാസർഗോഡുകാരി സിനാഷ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ രചനാ മത്സരങ്ങളിലും നേട്ടം കൊയ്യുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആദ്യമായാണ് കാസർഗോഡ് കാഞ്ഞങ്ങോട് ബല്ല ഈസ്റ് സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ സിനാഷ മത്സരിക്കുന്നത്. ഇന്നലെ നടന്ന മലയാളം കഥാരചന, കവിതാരചന മത്സരങ്ങളിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു.

രചനാ മത്സരങ്ങൾ നടക്കുന്ന കടലുണ്ടിപ്പുഴ വേദിയിൽ ഇന്ന് ഹയർ സെക്കൻഡറി വിഭാഗം ഇംഗ്ലീഷ് കഥാരചന വിഭാഗത്തിലും മത്സരിച്ചിട്ടുണ്ട്. കലോത്സവ വേദിയിൽ ആദ്യമായിട്ടാണെങ്കില്ലും ചെറുപ്രായത്തിൽ തന്നെ നിരവധി പുസ്തകങ്ങൾ രചിക്കുകയും, പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുമുണ്ട് സിനാഷ. ഇംഗ്ലീഷിൽ ദി മിസ്റ്റീരിയസ് ഫോറസ്റ്റ്, സോങ് ഓഫ് ദി റിവർ, എ ഗേൾ ആൻഡ് ദി ടൈഗേഴ്സ് എന്നിവയാണ് സിനാഷയുടെ കൃതികൾ. പൂവണിയുന്ന ഇലച്ചാർത്തുകൾ,കടലിൻ്റെ രഹസ്യം, ഒരു തളിരിലയും ഒരു തുള്ളി നിലാവും, ചെമ്പനീർപ്പൂക്കൾ, കാടും കനവും, പച്ച നിറമുള്ളവൾ എന്നിവയാണ് മലയാളത്തിൽ എഴുതിയ പ്രധാന കൃതികൾ. 2020ൽ സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയ സിനാഷ കോമൺ വെൽത്ത് സൊസൈറ്റി പുരസ്കാരം 2021,എൻ എൻ കക്കാട് പുരസ്കാരം, മാധ്യമ കഥ പുരസ്കാരം, മഹാകവി ഉള്ളൂർ സ്മാരക കവിത പുരസ്കാരം 2022 എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്. ചെറുപ്പത്തിലെ തന്നെ എഴുത്തിനോടുള്ള ഇഷ്ടവും,അഭിരുചിയുമാണ് തന്നെ കലോത്സവ വേദിയിൽ എത്തിച്ചതെന്നും മാതാപിതാക്കൾ തന്നെയാണ് തൻ്റെ ഏറ്റവും വലിയ പ്രചോദനം എന്നും സിനാഷ പറയുന്നു.

Sinasha's writing with adolescent imaginations.

Next TV

Related Stories
കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം.

Jan 7, 2025 07:13 PM

കേരള സർക്കാർ കായിക മേളയിൽ നിന്നും വിലക്കിയ സ്കൂളിലെ അത്‌ലറ്റിന് ദേശീയ സീനിയർ സ്കൂൾ മീറ്റിൽ സ്വർണം.

സംസ്ഥാന സ്കൂൾ കായികമേളയിൽ സമാപന വേദിയിലെ പ്രതിഷേധത്തിന്റെ പേരിൽ അടുത്തവർഷത്തെ മേളകളിൽനിന്നും...

Read More >>
സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Jan 7, 2025 07:01 PM

സ്വകാര്യ റിസോര്‍ട്ടിന് മുന്നില്‍ പുരുഷനെയും സ്ത്രീയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

സ്വകാര്യ റിസോര്‍ട്ടിനു സമീപത്തെ അത്തിമരത്തിലാണ് ഇവരെ തൂങ്ങി മരിച്ചനിലയില്‍...

Read More >>
കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

Jan 7, 2025 06:32 PM

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ബസില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ്...

Read More >>
#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

Jan 7, 2025 05:55 PM

#keralaschoolkalolsavam2025 | മലപ്പുലയാട്ടത്തെ കലോത്സവ നെറുകയിൽ എത്തിച്ച് പട്ടം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ

കലോത്സവത്തിൽ ഗോത്രകലകളെ മത്സരഇനമായി ഉൾപെടുത്തുന്നത് ആദ്യമായാണ്. മലപ്പുലയാട്ടം എന്ന കലയെക്കുറിച്ച് മത്സരാർഥികൾ അറിയുന്നത്...

Read More >>
#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

Jan 7, 2025 05:37 PM

#keralaschoolkalolsavam2025 | പൊള്ളുന്ന ജീവിതങ്ങളെ വരയിൽ വർണ്ണിച്ച് അലീന

തെരുവിലെ കച്ചവടം അടിസ്ഥാന വിഭാഗങ്ങളുടെ ജീവിതാനുഭവങ്ങൾ വരയിൽ വർണ്ണിച്ച് ഹയർ സെക്കൻഡറി വിഭാഗം ചിത്ര രചന (പെൻസിൽ), ഓയിൽ കളറിംഗ് എന്നീ മത്സരങ്ങളിൽ...

Read More >>
#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു

Jan 7, 2025 05:31 PM

#keralaschoolkalolsavam2025 | ‘വരാഹവതാരം’ നങ്യാർകൂത്ത് വേദിയിൽ; ഭാവാഭിനയത്തിൽ ശ്രദ്ധ നേടി കൃഷ്ണേന്ദു

മഹാവിഷ്ണുവിന്റെ മൂന്നാമത്തെ അവതാരമായ വരാഹത്തെ കലോത്സവ വേദിയിൽ അവതരിപ്പിച്ചാണ് കൃഷ്ണേന്ദു കൈയ്യടി നേടിയത്....

Read More >>
Top Stories