തിരുവനന്തപുരം: കരിയും കരി മരുന്നും ഇല്ലാതായാൽ. കലോത്സവ വേദിയിൽ പൂരത്തിൻ്റെ നാടിൻ്റെ ആശങ്കകൾ പങ്ക് വെച്ച് തൃശൂർ ചെന്ത്രാപ്പിനി സ്വദേശിനി ദിയ ദയാനന്ദൻ.
"കരിയും കരി മരുന്നും ഇല്ലാതായാൽ " എന്ന വിഷയത്തിൽ നടന്ന എച്ച് എസ് വിഭാഗം കാർട്ടൂൺ മത്സരത്തിൽ ചെന്ത്രാപ്പിന്നി ഹയർസെക്കൻഡറി സ്കൂളിലെ 10 ാം ക്ലാസ് വിദ്യാർത്ഥിനി ദിയാ ദയാനന്ദൻ എ ഗ്രേഡ് നേടി. സ്കൂളിലെ സംഗീത അധ്യാപകനായ സ്വേദിൽ മാഷാണ് വരയുടെ ലോകം പരിചയപ്പെടുത്തിയത്. കാർട്ടൂണിസ്റ്റ് ദിൻ രാജ് ആവശ്യമായ പരിശീലനം നൽകി. ജില്ലാ കലോത്സവത്തിൽ ഓയിൽ പെയിൻ്റിംഗ്, വാട്ടർ കളറിംഗ് , സംസ്കൃതം കഥാ രചന, വന്ദേമാതരം , സംസ്കൃതം കഥാ രചനാ എന്നിവയിൽ മത്സരിച്ചിരുന്നു. ദയാനന്ദൻ - ഇന്ദു ദമ്പതികളുടെ മകളാണ്.
If charcoal and curry medicine are gone; A Grade in Diya Dayanandan Cartoon