കൂത്താട്ടുകുളം: ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഐസൊലേഷൻ വാർഡ് പണിതതിലെ അഴിമതി വിജിലൻസ് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഹോസ്പിറ്റലിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഒരു കോടി എഴുപത്തൊമ്പത് ലക്ഷത്തിന്റെ നിർമ്മാണ പ്രവർത്തിയിൽ അഴിമതി ഉണ്ടെന്ന് ബിജെപി ആണ് കണ്ടെത്തിയത്. അൻപതു ശതമാനം MLA ഫണ്ടും അൻപതു ശതമാനം കിഫ്‌ബി ഫണ്ടും ഉപയോഗിച്ച് നിർമ്മിച്ച ഐസൊലേഷൻ വാർഡ് അശാസ്ത്രീയം ആയിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. വിജിലൻസ് അന്വേഷണം നടക്കും വരെ ബിജെപി സമര പരിപാടിയായിട്ട് മുന്നോട്ട് പോകാൻ ആണ് തീരുമാനം.
ബിജെപി കൂത്താട്ടുകുളം മുൻസിപ്പൽ സമിതി വൈസ് പ്രസിഡന്റ് ലിന്റോ വിത്സന്റെ അധ്യക്ഷതയിൽ പ്രതിഷേധ മാർച്ച് ബിജെപി പിറവം മണ്ഡലം പ്രസിഡന്റ് ശ്രീ സിജു ഗോപാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സമിതി അംഗം റോയ് എബ്രഹാം മുഖ്യപ്രഭാഷണവും മുൻസിപ്പൽ ജനറൽ സെക്രട്ടറി ബേബി ജോൺ സ്വാഗതവും പറഞ്ഞു. മണ്ഡലം ജനറൽ സെക്രട്ടറി പ്രതീഷ് ടി, ബിജിമോൻ ചേലക്കൽ, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ഷീജ പരമേശ്വരൻ,സിന്ധു രതീഷ്, സാബു ആലക്കൻ, പ്രദീപ്കുമാർ പി എൻ,രഞ്ജിത് ടി ആർ,എൻ എം സുരേഷ്, പ്രശാന്ത് ടി കെ,രതീഷ്,സുരേഷ് മംഗലത്തുതാഴം, തോമസ് നിരപ്പെൽ,എൻ ആർ ശ്രീകുമാർ, കെ ബി സോമൻ, രാജപ്പൻ ഉപാസന, ജസ്റ്റിൻ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
BJP's protest march demanding that Vigilance probe the Koothattukulam Government Hospital scam.