തിരുവനന്തപുരം : "എനിക്ക് നേടാൻ കഴിയാത്തത് അവൾക്ക് കഴിഞ്ഞു " മകളുടെ കലോത്സവ നേട്ടത്തെ കുറിച്ച് സംസാരിക്കുമ്പോൾ മലപ്പുറം പാണ്ടിക്കാട് ഗവ. ഹയർ സെക്കണ്ടറിയിലെ അധ്യാപിക നിജിലക്ക് ഏറ റെ അഭിമാനം . വേദി രണ്ടിൽ വെച്ച് (പെരിയാർ - ഗവ വിമൻസ് കോളേജ് ഓഡിറ്റോറിയം ) ഹൈസ്ക്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ എ ഗ്രേഡ് നേടിയ മേലാറ്റൂർ ആർ എം എച്ച് എസ് എസ് 8 ാം ക്ലാസ് വിദ്യാർത്ഥിനി സാരംഗി കൃഷ്ണയും അമ്മയും ട്രൂ വിഷൻ വാർത്താ സംഘവുമായി സന്തോഷം പങ്ക് വെയ്ക്കുകയായിരുന്നു.
സാരംഗിയുടെ അമ്മ നി ജില ടീച്ചർ പഠന കാലത്ത് കലോത്സവ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ജില്ലാ കലോത്സവങ്ങൾക്ക് അപ്പുറം പോകാൻ അവർക്ക് കഴിഞ്ഞിരുന്നില്ല.
മകൾ നേടിയ നേട്ടത്തിൽ ടീച്ചർ അതീവ സന്തോഷവതിയാണ്. സംസ്ഥാന അധ്യാപക കലോത്സവത്തിൽ ടീച്ചർ എ ഗ്രേഡ് രണ്ടാം സ്ഥാനം നേടിയിട്ടുണ്ട്. പരിശീലകർക്ക് അപ്പുറം ടീച്ചറുടെ ഇടപെടലും മകളുടെ നേട്ടത്തിൽ നിർണ്ണായകമായി. ഇരുവരും സംസ്ഥാന കലോത്സവത്തിൽ നടോടി നൃത്തിൽ " പ്രളയം" എന്ന തീം ആണ് തെരഞ്ഞെടുത്തത്.
സാരംഗിക്ക് നടോടി നൃത്തത്തിൽ ബൈജു കൃഷ്ണ മങ്കടയാണ് പരിശീലനം നൽകിയത്. കൂടിയാട്ടത്തിലും എ ഗ്രേഡ് ഉണ്ട്. പൈങ്കുളം നാരായണ ചാക്യാരാണ് പരിശീലനം നൽകിയത്. ബാലി വധമാണ് അവതരിപ്പിച്ചത്. മേലാറ്റൂർ ആർ എം എച്ച് എസ് എസ്സിലെ അധ്യാപകനായ ജയേഷ് പിതാവാണ്.
Daughter's A grade teacher is doubly sweet for mom; First in folk dance and dance