തിരുവനന്തപുരം : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ശാസ്ത്രീയ സംഗീതത്തിൽ യദു കൃഷ്ണന് എ ഗ്രേഡ്. ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. ഗുരുവായൂർ വാദ്യനിലയത്തിൽ നിന്നും യദു ശാസ്ത്രീയ സംഗീതത്തിലും നാദസ്വരത്തിലും കലാ പഠനം തുടരുകയാണ്. വടശ്ശേരി ശിവദാസൻ , നീമ സുബിൻ എന്നിവരാണ് പരിശീലനം നൽകുന്നത്. കോഴിക്കോട് കക്കോടി സ്വദേശി രജീഷിൻ്റെയും ശ്രുതിയുടേയും മകനാണ്. രജീഷ് തെയ്യം കലാകാരനും ശ്രുതി ഭരത നാട്യം ഉൾപ്പെടെയുള്ള നൃത്ത കലകളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. യദുവിൻ്റെ സഹോദരൻ അർജുൻ ചെന്നൈ അടയാർ സംഗീത കോളേജിൽ ബി എ മ്യൂസിക് വിദ്യാർത്ഥിയാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാദസ്വരത്തിൽ എ ഗ്രേഡ് നേടിയിരുന്നു
A grade for Yadu Krishna in classical music