മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ അൻസാർ (46) ആണ് മരിച്ചത്. ആലപ്പുഴ വാരനാട് വെളിയിൽ രഹ്ന ദിനേഷിന് (24) ആണ് പരിക്കേറ്റത്. പേഴയ്ക്കാപ്പിള്ളി കൈനികര കാവിനു സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അൻസാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Lottery seller dies after being hit by a car that went out of control in Muvattupuzha.