കൊൽക്കത്ത∙ മുൻ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുടെ മകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. ബസുമായി കൂട്ടിയിടിച്ചആണ് അപകടം ഉണ്ടായത്. ഡയമണ്ട് ഹാർബർ റോഡിൽവച്ചായിരുന്നു അപകടം. അപകടത്തിനുശേഷം ബസ് നിർത്താതെ പോയി. ഡ്രൈവർ ബസിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സനയ്ക്ക് അപകടത്തിൽ സാരമായ പരുക്കുകൾ ഇല്ലെന്നാണ് വിവരം. കാറിന് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ബസ് നിർത്തിച്ചശേഷം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി ബസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു. സൗരവ് ഗാംഗുലി–ഡോണ ദമ്പതികളുടെ ഏക മകളാണ് സന. ലണ്ടനിലെ ഒരു സ്ഥാപനത്തിൽ കൺസൽട്ടന്റാണ്.
Former cricketer Sourav Ganguly's daughter's car met with an accident.