തിരുവനന്തപുരം : 63ആമത് സംസ്ഥാന കലോത്സവത്തിൽ കാസർകോട്ടിലെ ഒരുവീട്ടിൽ നിന്നും ഹയർസെക്കൻഡറി വിഭാഗം മിമിക്രി മത്സരത്തിലും ഹൈസ്കൂൾ വിഭാഗം മിമിക്രി മത്സരത്തിലും പങ്കാളികളാവാൻ എത്തിയിരിക്കുകയാണ് ഹർഷയും ശിവാനിയും. ഇവരുടെ കലയ്ക്ക് പിന്നിൽ അമ്മയും ഒട്ടനവധി റിയാലിറ്റി ഷോയിൽ പങ്കാളിയും 5 തവണ കുടുംബശ്രീ സംസ്ഥാന തല മിമിക്രി ജേതാവുമായ സരിതയുടെ അകമഴിഞ്ഞ പരിശീലനവും പരിപൂർണ പിന്തുണയുമാണ്.
ഇത്തവണ മിമിക്രി വിഭാഗത്തിൽ മത്സരിക്കുന്ന വർഷ മുൻ സംസ്ഥാന കലോത്സവത്തിൽ എച്ച് എസ് വിഭാഗം വഞ്ചിപാട്ടിൽ എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. വർഷ കാസർഗോഡിലെ ബി.എ.ആർ.എച്ച്.എസ്.എസ്. ലെ പ്ലസ് ടു വിദ്യാർഥിയും ശിവാനി ജി.വി. എച്ച്.എസ്.എസ്. ഇരിയാണിയിലെ 8ആം ക്ലാസ് വിദ്യാർഥിയാണ്.
Harsha and Shivani at the state school arts festival stage with their mother's mime training skills