തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നാടോടി നൃത്തത്തിൽ ശ്രദ്ധേയമായി നകുൽ രാജ് എം വി. അങ്കമാലി ഹോളി ഫാമിലി ഹൈസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. കൗമാര കുരുന്നുകൾ അരങ്ങ് തകർക്കുന്ന കലോത്സവ വേദിയിൽ വാശിയേറിയ പോരാട്ടം തുടരുകയാണ്. വിധി കർത്താക്കൾ ഏറെ പ്രതീക്ഷയോടെയായിരുന്നു ഒരോ മത്സരാർത്ഥികളുടെ പ്രകടനം വീക്ഷിച്ചത്.
അവതരണ ഭംഗികൊണ്ടും പ്രമേയം കൊണ്ടും നടന ശൈലി കൊണ്ടും കലോത്സവ വേദിയിൽ നകുൽ രാജ് വേറിട്ട് നിന്നു. കണ്ണകി കൊടുങ്ങല്ലൂർ അമ്മയായി രൂപം മാറുന്നതാണ് നകുൽ രാജ് പ്രമേയമായി അവതരിപ്പിച്ചത്. ഗുരുക്കന്മാരായ ആർ എൽ വി സുബേഷ്, കലാക്ഷേത്രം അമൽ നാഥ്, കലാക്ഷേത്രം ഹരിത മണിയപ്പൻ എന്നിവരുടെ കീഴിലാണ് നകുൽ പരിശീലനം നേടുന്നത്. വിനു രാജ് എം വി, സുമ വിനു രാജ് ദമ്പതികളുടെ മകനാണ്.
Change of Rupee from Kannaki; Nakulraj stole hearts on the folk dance stage