തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ട തായമ്പകത്തിൽ കണ്ണൂർ ചെറുകുന്ന് ജി ബി എച്ച് എസ് എസി ലെ പ്ലസ് വൺ വിദ്യാർത്ഥി ആദിത്ത് രമേഷ് എ ഗ്രേഡ് ഒന്നാം സ്ഥാനം നേടി. കലാമണ്ഡലം രാധാകൃഷ്ണനാണ് പരിശീലകൻ. മോറാഴ സ്വദേശി രമേഷിൻ്റെയും പ്രിയയുടെയുടേയും മകനാണ്. കഴിഞ്ഞ വർഷം കൊല്ലം സംസ്ഥാന കലോത്സവത്തിലും ചെണ്ട തായമ്പക ത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം നേടിയിരുന്നു. നർത്തികയായ ചേച്ചി ആര്യയോടൊപ്പം ആദിത്ത് കലോത്സവങ്ങൾ കാണാൻ പോകാറുണ്ടായിരുന്നു.
A grade for Adith Ramesh in Chenda Tayambak