തിരുവനന്തപുരം: കേരള സര്‍വകലാശാല ക്യാമ്പസിൽ ഗവര്‍ണര്‍ക്കെതിരെ എസ്എഫ്ഐ പ്രതിഷേധം. ക്യാമ്പസിലെ സംസ്‌കൃത വിഭാഗം സംഘടിപ്പിക്കുന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തർ തടഞ്ഞു. സെനറ്റ് ഹാളിന് പുറത്ത് എസ്എഫ്ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതോടെ പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സെനറ്റ് ഹാളിനകത്ത് നിന്ന് പുറത്തിറങ്ങാനായില്ല. കേരള സര്‍വകലാശാല യൂണിയൻ തിരഞ്ഞെടുക്കപ്പെട്ട് നാല് മാസമായിട്ടും പ്രവർത്തകരെ സത്യ പ്രതിഞ്ജ ചെയ്യാൻ പോലും വിസി സമ്മതിച്ചിട്ടില്ലെന്ന് എസ്എഫ്ഐ ആരോപിച്ചു. എസ്എഫ്ഐയുടെ പ്രവർത്തനങ്ങളെ തകർക്കാനുള്ള സമീപനമാണ് വിസിയും ഗവർണറും ചെയ്ത് കൊണ്ടിരിക്കുന്നത്. പ്രതിഷേധത്തിന് ഒടുവിൽ സെമിനാര്‍ ഹാളിൽ നിന്ന് പുറത്തിറങ്ങിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്.
SFI protest at Kerala University; The governor got angry