#Licenses | വാതിലുകൾ തുറന്നിട്ട് സർവീസ് ; സ്വകാര്യബസ്‌ ഡ്രൈവർമാരുടെ ലൈസൻസ്‌ തെറിച്ചു

#Licenses | വാതിലുകൾ തുറന്നിട്ട് സർവീസ് ; സ്വകാര്യബസ്‌ ഡ്രൈവർമാരുടെ ലൈസൻസ്‌ തെറിച്ചു
Dec 17, 2024 11:31 AM | By Amaya M K

തൃക്കാക്കര : (piravomnews.in) കൊച്ചിയിൽ അപകടകരമായി സർവീസ് നടത്തുന്ന ബസുകൾ കണ്ടത്താൻ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്‌മെന്റ്‌ വിഭാഗം പരിശോധന ശക്തമാക്കി.

രണ്ടുദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ പിടിയിലായ ഏഴ്‌ സ്വകാര്യബസുകളിലെ ഡ്രൈവർമാരുടെ ലൈസൻസ്‌ സസ്‌പെൻഡ്‌ ചെയ്തു. വാതിലുകൾ തുറന്നിട്ട് സർവീസ് നടത്തിയതിനാണ് നടപടി.

ചിറ്റൂർ, പിറവം, ഫോർട്ട് കൊച്ചി, ഐലൻഡ്, പെരുമ്പാവൂർ ബസ് റൂട്ടുകളിലായിരുന്നു പരിശോധന. ഗിയർ ബോക്സും സ്പീഡ് ഗവർണറും ലൈറ്റുകളും തകരാറിലാണെന്ന് കണ്ടെത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കി.

യാത്രക്കാരനോട് കണ്ടക്ടർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഒരു ബസും പിടിച്ചെടുത്തു. കളമശേരിയിൽനിന്ന്‌ ബസിൽ കയറിയ സുഹൃത്തുക്കൾ രണ്ടുപേർ പരസ്പരം അറിയാതെ രണ്ടുപേർക്കും ടിക്കറ്റ്‌ എടുത്തു.

പിന്നീട് ഒരാളുടെ ടിക്കറ്റ് മടക്കി നൽകാൻ ആവശ്യപ്പെട്ടപ്പോൾ കണ്ടക്ടർ മോശമായി സംസാരിക്കുകയും തട്ടിക്കയറുകയും ചെയ്തു. ടിക്കറ്റിന്റെ ബാക്കി നൽകാനും തയ്യാറായില്ല. ഇതേത്തുടർന്ന്‌ നൽകിയ പരാതിയിലാണ്‌ നടപടി. പരിശോധന ശക്തമാക്കുമെന്ന് ആർടിഒ കെ മനോജ് പറഞ്ഞു.

#Service with #doors #open; #Licenses of #private #bus #drivers have been #lost

Next TV

Related Stories
#arrested | എക്സൈസ് ഓഫിസറുടെ വീട് ആക്രമിച്ച കേസ്: 2 പേർ അറസ്റ്റിൽ

Dec 17, 2024 11:51 AM

#arrested | എക്സൈസ് ഓഫിസറുടെ വീട് ആക്രമിച്ച കേസ്: 2 പേർ അറസ്റ്റിൽ

പോകുന്നതിന് മുൻപ് ഇയാൾ ഹനീഷിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എക്സൈസ് സർക്കിൾ ഓഫിസിന്റെ പരിസരത്ത് ചെന്നും വെല്ലുവിളിച്ചു....

Read More >>
#AKSaseendran | കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും -മന്ത്രി എ കെ ശശീന്ദ്രന്‍

Dec 17, 2024 11:21 AM

#AKSaseendran | കാട്ടാന ആക്രമണം; എല്‍ദോസിന്റെ കുടുംബത്തിനുള്ള ധനസഹായമായി 10 ലക്ഷം രൂപ ഇന്ന് തന്നെ കൈമാറും -മന്ത്രി എ കെ ശശീന്ദ്രന്‍

ചെയ്യാം എന്ന് പറഞ്ഞതല്ലാതെ ഒന്നും ചെയ്തില്ല. 620 കോടിയുടെ പ്രൊജക്റ്റ് നടപ്പിലാക്കാന്‍ കേന്ദ്രത്തിനു താത്പര്യമില്ല. കേരളതിന്റെ പദ്ധതികളോട്...

Read More >>
കോതമംഗലം, കുട്ടമ്പുഴയിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

Dec 16, 2024 10:15 PM

കോതമംഗലം, കുട്ടമ്പുഴയിൽ കാട്ടാന ഒരാളെ ചവിട്ടി കൊന്നു

ഇന്ന് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴിയാണ് ആന അക്രമിച്ച് കൊന്നത്.സ്ഥലത്ത് സംഘർഷാവസ്ഥ . ഫോറസ്റ്റ്ഉ ഉദ്യോഗസ്ഥരെ നാട്ടുക്കാർ തടഞ്ഞു...

Read More >>
#accident | കാർ പാലത്തിൽ നിന്ന് വീണു: അപകടം അമിതവേഗത്തിൽ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ

Dec 16, 2024 07:52 PM

#accident | കാർ പാലത്തിൽ നിന്ന് വീണു: അപകടം അമിതവേഗത്തിൽ വന്ന വാഹനത്തിന് സൈഡ് കൊടുത്തപ്പോൾ

കുട്ടി ഉൾപ്പെടെ 5 പേർ അടങ്ങുന്ന കുടുംബം സഞ്ചരിച്ച കാർ അപ്രോച്ച് റോഡിന്റെ ഭാഗത്തു നിന്ന് താഴ്ചയിലേക്ക് വീഴുകയായിരുന്നു. ഒരു വീടിന്റെ മതിലിൽ...

Read More >>
#case | ഹൃദയാഘാതം എന്നു കരുതിയ കേസ്; കാക്കനാട് വീട്ടുടമയുടെ മരണം കൊലപാതകം: ജോലിക്കാരിയും ഭർത്താവും അറസ്റ്റിൽ

Dec 16, 2024 07:31 PM

#case | ഹൃദയാഘാതം എന്നു കരുതിയ കേസ്; കാക്കനാട് വീട്ടുടമയുടെ മരണം കൊലപാതകം: ജോലിക്കാരിയും ഭർത്താവും അറസ്റ്റിൽ

സലീം ബോധരഹിതനായെന്നു വ്യക്തമായതോടെ വിരലിൽ കിടന്നിരുന്ന മോതിരങ്ങളും 3,500 രൂപ അടങ്ങിയ പഴ്സുംകിടപ്പുമുറിയിൽ കുടത്തിൽ സൂക്ഷിച്ചിരുന്ന ചെമ്പു...

Read More >>
#house | അംബികയ്‌ക്ക് സ്നേഹവീടൊരുങ്ങുന്നു

Dec 16, 2024 12:01 PM

#house | അംബികയ്‌ക്ക് സ്നേഹവീടൊരുങ്ങുന്നു

നിർധനരായ ഇവർക്ക് 500 ചതുരശ്രയടി വിസ്തീർണത്തിൽ എട്ടുലക്ഷം രൂപ മുടക്കിയാണ് വീട് നിർമിച്ചുനൽകുന്നത്....

Read More >>
Top Stories

Entertainment News