കൊച്ചി : സംസ്ഥാനത്ത് വീണ്ടും പൊലീസ് ആത്മഹത്യ. പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. മാമലശേരി സ്വദേശി ബിജു (52) ആണ് മരിച്ചത്. പിറവം രാമമംഗലം പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ ആണ് സി ബിജു. ഉച്ചയ്ക്ക് 12 മണിയോടെയാണ് മരണവിവരം പുറംലോകം അറിയുന്നത്. വീട്ടിനുള്ളിലെ സ്റ്റേർകേസിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അയൽവാസികളാണ് ബിജുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം പിറവം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
ഭാര്യ: റീന (നഴ്സ് കുവൈറ്റ് )
മക്കൾ : ആൻമരിയ,അലൻ
The policeman was found dead in Pirawat