പറവൂർ : (piravomnews.in) എക്സൈസ് പ്രിവന്റീവ് ഓഫിസറുടെ വീട് ആക്രമിച്ച കേസിൽ കെടാമംഗലം വാക്കാമുറി കൃഷ്ണകൃപയിൽ രാകേഷ് (34), എട്ടിയോടം മണപ്പാട്ടിൽ ഫിറോസ് (28) എന്നിവർ അറസ്റ്റിൽ.
ബവ്റിജസ് കോർപറേഷന്റെ ഔട്‌ലെറ്റുകളിൽ നിന്നു മദ്യം വാങ്ങി, കൂടിയ വിലയ്ക്ക് ഏഴിക്കര, കെടാമംഗലം പ്രദേശത്തു വിൽപന നടത്തുന്നവരാണിവർ. പറവൂർ എക്സൈസ് സർർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ കെടാമംഗലം പെരുമ്പോടത്ത് വട്ടംതാട്ടിൽ വി.എസ്.ഹനീഷിന്റെ വീട്ടിലാണ് അക്രമം നടത്തിയത്.
കഴിഞ്ഞ ദിവസം നഗരത്തിലെ ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റിൽ രാകേഷ് മദ്യം വാങ്ങാൻ എത്തിയ സമയത്ത് ഹനീഷും മറ്റൊരു ഉദ്യോഗസ്ഥനും ഇവിടെ പരിശോധനയ്ക്ക് ചെന്നിരുന്നു. ഹനീഷിനെ കണ്ടതിനാൽ രാകേഷിന് മദ്യം വാങ്ങാനായില്ല.
പോകുന്നതിന് മുൻപ് ഇയാൾ ഹനീഷിനെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. എക്സൈസ് സർക്കിൾ ഓഫിസിന്റെ പരിസരത്ത് ചെന്നും വെല്ലുവിളിച്ചു. ഹനീഷിന്റെ വീടിന് സമീപത്താണ് രാകേഷിന്റെയും വീട്.
#Excise #officer's #house #attack case: 2 #arrested