പിറവം....(piravomnews.in) പിറവം സർവീസ് സഹകരണ ബാങ്ക് പാടത്തേക്ക്. പിറവം പുഞ്ച ബി യിൽ , മനക്കപ്പടി താഴത്ത് രണ്ടര ഹെക്ടർ തരിശ് ആയി കിടക്കുന്ന പാടശേഖരം ബാങ്കിൻറെ ആഭിമുഖ്യത്തിൽ കൃഷിയിറക്കി. കർഷക സംഘം നേതാവും, ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ കെ കെ സുരേഷ്, പാടശേഖര സമതി പ്രസിഡണ്ട് സി കെ സജി,പീറ്റർ വി ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് കൃഷി.
പിറവം മുനിസിപ്പാലിറ്റി യിലെ പത്താം ഡിവിഷനിൽ മനക്കപ്പടി ഭാഗത്ത് ഇന്ന് ചൊവ്വാഴ്ച രാവിലെ 10.30 ന് നടീൽ ഉത്സവം നടന്നു. ബാങ്ക് പ്രസിഡണ്ട് സി.കെ പ്രകാശ് നടീൽ ഉത്ഘാടനം ചെയ്തു.ഡയറക്ടർ, ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികളും, നാട്ടുക്കാരും പക്കെടുത്തു
Piravam Service Co-operative Bank went to paddy