പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു.

പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു.
Dec 17, 2024 10:12 AM | By Jobin PJ

ഫോർട്ട്കൊച്ചി: കൊച്ചിയിലെ പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി (93) അന്തരിച്ചു.

ദീർഘകാലമായി മത്സ്യസംസ്കരണ-കയറ്റുമതി മേഖലയില്‍ പ്രവർത്തിച്ചുവരുകയായിരുന്നു. ഫോർട്ട്കൊച്ചിയിലെ കുരിശിങ്കല്‍ കുടുംബാംഗമാണ്. മുൻ കൗണ്‍സിലർമാരായിരുന്ന കെ.ജെ. ബെർളിയുടെയും ആനി ബെർളിയുടെയും മകനാണ്. 1954-ല്‍ അമേരിക്കയിലെ കാലിഫോർണിയ യൂണിവേഴ്സിറ്റിയില്‍നിന്ന് സിനിമാപഠനം പൂർത്തിയാക്കിയ അദ്ദേഹം അക്കാലത്ത് ഹോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചു. ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി. 1953-ല്‍ മലയാളത്തില്‍ വിമല്‍കുമാർ സംവിധാനം ചെയ്ത 'തിരമാല' എന്ന ചിത്രത്തില്‍ നായകനായി. ഇത് മനുഷ്യനോ, വെള്ളരിക്കാപട്ടണം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. വെള്ളരിക്കാപട്ടണത്തിന്റെ സംഗീത സംവിധാനവും അദ്ദേഹം നിർവഹിച്ചിരുന്നു. ഭാര്യ: സോഫി തോമസ്. മക്കള്‍: ടാനിയ എബ്രഹാം, തരുണ്‍ കുരിശിങ്കല്‍, ടാമിയ ജോർജ്. മരുമക്കള്‍: എബ്രഹാം തോമസ്, ജോർജ് ജേക്കബ്. സംസ്കാരം പിന്നീട്.

Prominent businessman, Hollywood actor, screenwriter and director Thomas Burley passed away.

Next TV

Related Stories
മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി.

Dec 17, 2024 05:56 PM

മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിശദീകരണ യോഗം നടത്തി.

നിക്ഷേപങ്ങൾക്ക് ബാങ്കിന് ഉത്തരവാദിത്വം ഉണ്ടെന്നും ഒരാളുടെ പോലും ചില്ലികാശ് നഷ്ട്ട പെട്ടിട്ടില്ലായെന്നും ഉത്ഘാടന പ്രസംഗത്തിൽ വി. ജെ പൗലോസ്...

Read More >>
കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം;  ക്ഷുഭിതനായി ഗവർണർ

Dec 17, 2024 03:19 PM

കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; ക്ഷുഭിതനായി ഗവർണർ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്....

Read More >>
നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.

Dec 17, 2024 02:39 PM

നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.

വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി...

Read More >>
ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു

Dec 17, 2024 11:06 AM

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു

ബ്രേക്ക് നഷ്ടമായെന്ന് തീർത്ഥാടകർക്ക് ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർത്ഥാടകർ വേഗം...

Read More >>
കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

Dec 17, 2024 10:29 AM

കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

കല്ലടയാറ്റിലൂടെ കിലോമീറ്ററോളം ഒഴുക്കിപ്പെട്ടു അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളില്‍ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍...

Read More >>
മാളികപ്പുറത്ത് ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു.

Dec 17, 2024 01:38 AM

മാളികപ്പുറത്ത് ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു.

ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്....

Read More >>
Top Stories