മുളന്തുരുത്തി: ജെറിൻ T ഏലിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വി.ജെ പൗലോസ് ex MLA യോഗം ഉത്ഘാടനം ചെയ്തു, ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ സഹകാരികളുടെയും നിക്ഷേപങ്ങൾക്ക് ബാങ്കിന് ഉത്തരവാദിത്വം ഉണ്ടെന്നും ഒരാളുടെ പോലും ചില്ലികാശ് നഷ്ട്ട പെട്ടിട്ടില്ലായെന്നും ഉത്ഘാടന പ്രസംഗത്തിൽ വി. ജെ പൗലോസ് പറഞ്ഞു, കിട്ടാനുള്ള കുടിശിക വരുത്തിയ വായ്പകൾ തിരിച്ച് പിടിക്കുന്നതിനുള്ള നടപടികൾ ഊർജിത പെടുത്താനും, നാടിൻ്റെ നട്ടെല്ലായ 106 വർഷം പഴക്കമുള്ള കെട്ടുറപ്പുള്ള 23-ാം നമ്പർ ബാങ്കിനെ തകർക്കുന്നതിനായി LDF ഉം BJP യും നാടുനീളെ ദുഷ്പ്രചരണം നടത്തുകയാണ്, വസ്തുതകൾ മറച്ചു വെച്ച് ഇവർ നടത്തുന്ന പ്രചരണത്തെ നേരിടാനാണ് ബാങ്ക് ഭരണ സമിതി വിശദീകരണ യോഗം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 3 വസ്തുവിൽ 3 കോടി 80 ലക്ഷം രൂപയാണ് ബാങ്ക് വായ്പ അനുവദിച്ചത്, എന്നാൽ വായ്പ കൃത്യമായി തിരിച്ചടവ് വരാതെ വന്നപ്പോൾ ആണ് വായ്പ തുക 9 കോടി 25 ലക്ഷം ആയത്, വായ്പകൾ തിരിച്ച് പിടിക്കാനുള്ള നടപടികൾ ഊർജിതമാക്കിയപ്പോൾ അസ്വസ്ഥരായ LDF ഉം BJP യും നടത്തിയ ഗുഡാലോചന ജനം തിരിച്ചറിയുമെന്നും ബാങ്ക് പ്രസിഡൻ്റ് ജെറിൻ T ഏലിയാസ് പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ രാജൻ ചാലപ്പുറം സ്വാഗതം പറഞ്ഞു, ജോസ് എം വി നന്ദി അറിയിച്ചു, ചാക്കോച്ചൻ കന്നപ്പിള്ളിൽ, സുധ രാജേന്ദ്രൻ, മധുസുദനൻ കെ പി, പോൾ ചാമക്കാല, ബിനോയി മത്തായി, സുരേഷ് വി.പി, ജോളി വർഗീസ്, അഡ്വ. അബ്രാഹാം, പി.ബിനു, സൂര്യ ഷിലേഷ് എന്നിവർ സംസാരിച്ചു.
An explanatory meeting was held under the leadership of Mulanthurutthi Service Cooperative Bank Management Committee.