കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി

കല്ലടയാറ്റില്‍ 10 കിലോമീറ്ററോളം ഒഴുക്കില്‍പ്പെട്ട് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ ജീവനൊടുക്കി
Dec 17, 2024 10:29 AM | By Jobin PJ

കൊല്ലം :കല്ലടയാറ്റിലൂടെ കിലോമീറ്ററോളം ഒഴുക്കിപ്പെട്ടു അദ്ഭുതകരമായി രക്ഷപ്പെട്ട് വാർത്തകളില്‍ ഇടംനേടിയ സ്ത്രീയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.

കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ (62)യാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിലാണ് തൂങ്ങിയനിലയില്‍ കണ്ടത്. 

ഭർത്താവ് രാവിലെ റബ്ബർ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകൻ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടുന്നത്. ശ്യാമളയമ്മയെ ഉടൻതന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈവർഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ വീടിനു സമീപത്തെ കടവില്‍നിന്ന് കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെടുന്നത്. മഴകാരണം വെള്ളമുയർന്ന നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തായിരുന്നു വന്നടിഞ്ഞത്. സ്ത്രീ ഒഴുകിയെത്തുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ അന്ന് വളരെ സാഹസികമായി അവരെ കരയ്ക്കെത്തിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

ഭർത്താവ്: ഗോപിനാഥൻ പിള്ള. 

മകൻ: മനോജ്കുമാർ.മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.

A woman who miraculously escaped being swept away for 10 km in Kalladayat took her own life

Next TV

Related Stories
കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം;  ക്ഷുഭിതനായി ഗവർണർ

Dec 17, 2024 03:19 PM

കേരള സര്‍വകലാശാലയിൽ എസ്എഫ്ഐ പ്രതിഷേധം; ക്ഷുഭിതനായി ഗവർണർ

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ക്ഷുഭിതനായാണ് പ്രതികരിച്ചത്....

Read More >>
നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.

Dec 17, 2024 02:39 PM

നടിയെ ആക്രമിച്ച കേസ്; ഫൊറന്‍സിക് വിദഗ്ധരെ വിസ്തരിക്കണമെന്ന സുനിയുടെ ആവശ്യം തള്ളി ഹൈക്കോടതി.

വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി...

Read More >>
ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു

Dec 17, 2024 11:06 AM

ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു

ബ്രേക്ക് നഷ്ടമായെന്ന് തീർത്ഥാടകർക്ക് ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർത്ഥാടകർ വേഗം...

Read More >>
പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു.

Dec 17, 2024 10:12 AM

പ്രമുഖ വ്യവസായിയും ഹോളിവുഡ് നടനും തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന തോമസ് ബെർളി അന്തരിച്ചു.

ഇംഗ്ലീഷ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമെഴുതി. 1953-ല്‍ മലയാളത്തില്‍ വിമല്‍കുമാർ സംവിധാനം ചെയ്ത 'തിരമാല' എന്ന ചിത്രത്തില്‍ നായകനായി....

Read More >>
മാളികപ്പുറത്ത് ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു.

Dec 17, 2024 01:38 AM

മാളികപ്പുറത്ത് ഫ്ളൈഓവറിന്റെ മേൽക്കൂരയിൽനിന്ന് താഴേക്കുചാടിയ തീർഥാടകൻ മരിച്ചു.

ഫ്ളൈഓവറിന്റെ ഷീറ്റിട്ട മേൽക്കൂരയിൽനിന്ന് 20 അടിയോളം താഴ്ചയിലേക്ക്‌ ഇയാൾ ചാടിയത്....

Read More >>
സീരിയല്‍ നടി ശ്രീകലയുടെ പിതാവ് അന്തരിച്ചു.

Dec 17, 2024 01:08 AM

സീരിയല്‍ നടി ശ്രീകലയുടെ പിതാവ് അന്തരിച്ചു.

ഇടക്കേപ്പുറം ജയകലയില്‍ പി.സി. ശശിധരന്‍ നായര്‍ (72)...

Read More >>
Top Stories

Entertainment News