കൂത്താട്ടുകുളം : (piravomnews.in) ചോരക്കുഴി പന്നപ്പുറം റോഡിൽ പന്തലിട്ട കാലായിൽ പി.എൻ. സാബുവിന്റെ ഭാര്യയുടെ 14 ഗ്രാം തൂക്കമുള്ള സ്വർണവളകൾ മോഷ്ടിച്ച തമിഴ്നാട് സംഘത്തിലെ രണ്ടുപേർ പോലീസ് പിടിയിലായി.
തേനി ഉത്തമപാളയം സ്വദേശികളായ സന്തോഷ് (32),വേലൻ (25) എന്നിവരെയാണ് തേനിയിൽനിന്ന് പോലീസ് പിടികൂടിയത് സംഘത്തിലുൾപ്പെട്ട പശുപതി, അർജുൻ (മാണിക്യൻ) എന്നിവർക്കുവേണ്ടി കേരള പോലീസ് തമിഴ്നാട്ടിലെ കാമാക്ഷിയമ്മൻ തെരുവിൽ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞ ഏപ്രിൽ 28-നാണ് മോഷണം നടന്നത്. ഉറങ്ങിക്കിടന്നിരുന്ന സാബുവിന്റെ ഭാര്യയുടെ രണ്ട് വളകളാണ് പ്രത്യേക ഉപകരണമുപയോഗിച്ച് മോഷണ സംഘം മുറിച്ചെടുത്തത്.
വീടിന്റെ പിൻഭാഗത്തുള്ള ഗ്രില്ലിെന്റ പൂട്ട് അറുത്തുമുറിച്ചാണ് സംഘം അകത്തു കടന്നത്. പോലീസ് സംഘത്തിന് ഗ്രില്ലിൽനിന്ന് ലഭിച്ച വിരലടയാളമാണ് മോഷ്ടാക്കളെ പിടികൂടുന്നതിന് സഹായകമായത്.
തമിഴ്നാട് സംഘത്തിലുൾപ്പെട്ട സന്തോഷ് വർഷങ്ങളായി കേരളത്തിൽ വിവിധ ജോലികൾ ചെയ്തു വരികയാണ്.
പാലക്കുഴയിൽ കുറച്ചുമാസം താമസിച്ചിരുന്നു. കൈക്കോട്ടുമായി ജോലി അന്വേഷിച്ച് നടക്കുന്നതിനിടയിലാണ് മോഷണം നടത്താൻപറ്റുന്ന വീടുകൾ സന്തോഷ് കണ്ടെത്തുന്നത്. പിന്നീട് കാമാക്ഷിയമ്മൻ തെരുവിലുള്ള സംഘത്തിന് വിവരം നൽകും.
പശുപതി, അർജുൻ, സന്തോഷ് ഉൾപ്പെട്ട മൂവർസംഘം മോഷണത്തിന് നിശ്ചയിച്ച വീടുകളിലെത്തി പരിസരം നിരീക്ഷിക്കും.മണലെടുത്തെറിഞ്ഞ് നായ്ക്കൾ ഉണ്ടോയെന്ന പരിശോധന നടത്തും.
Two #persons #arrested in the incident of #stealing #bangles from a #housewife in #Koothattukulam