എറണാകുളം വൈറ്റില ഹബ്ബിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിൽ ബസ് ഡ്രൈവർക്ക് കുത്തേറ്റു. രാവിലെ ഏഴരയോടെയാണ് സംഭവം. സമയത്തെ ചൊല്ലിയുള്ള തർക്കമാണ് കയ്യാങ്കളിയിലെത്തിയത്. സ്വകാര്യ ബസ് ഡ്രൈവർ ഷൈജുവിനാണ് കുത്തേറ്റത്. അമ്മേ നരായണ ബസ്സിലെ ഡ്രൈവർക്കാണ് കുത്തേറ്റത്. മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനാണ് ഷൈജുവിനെ കുത്തുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന പേനാക്കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. രാധാകൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മരട് പോലീസാണ് കസ്റ്റഡിയിലെടുത്തത്. ഷൈജുവിന്റെ നെഞ്ചിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
A bus driver was stabbed in a clash between private bus employees
