പിറവം..... (piravomnews.in) പിറവത്ത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു.നിർധനരായവർക്ക് ഭഷ്യകിറ്റും,സമ്മാനങ്ങളും വർഷാവർഷം കൊടുക്കുന്ന മുൻ നഗരസഭാ ചെയർപേഴ്സൻ സബു കെ ജേക്കബ് മുൻ കൈയെടുത്താണ് പിറവം സ്വദേശിയായ ബേബി ഫിലിപ്പ് മണക്കുന്നേൽ പ്രസിഡണ്ടായ അമേരിക്കയിലെ മലയാളി സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (ഫോമ) യുടെ സഹകരണത്തോടെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റലിന്റെ നേത്രത്വത്തിൽ പിറവം വലിയപള്ളി പാരീഷ് ഹാളിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്
ക്യാമ്പിന്റെ ഉദ്ഘാടനം മുൻകേന്ദ്ര മന്ത്രി പ്രൊഫസർ കെ വി തോമസ് നിർവഹിച്ചു ക്യാൻസർ രോഗികക്കുള്ള കിറ്റുകളുടെ വിതരണം കെ എം മാണി ബജറ്റ് റിസേർച് സെന്റർ ചെയർപേഴ്സൺ നിഷ ജോസ് കെ മാണി നിർവഹിച്ചു, നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ നഗരസഭ ചെയർമാൻ സാബു കെ ജേക്കബ് സ്വാഗതം പറഞ്ഞു. മുൻ എം.ൽ. എ എം. ജെ ജേക്കബ്,ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രൊഫസർ ഡോ സി.ശ്രീകുമാർ, അഡ്മിനിസ്റ്റേറ്റർ ജയൻ എം ഡി, കേരള ഹൈക്കോട്ട് മീഡിയേറ്റർ അഡ്വ: ചിൻസി ഗോപകുമാർ, മുൻ നഗരസഭ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ,പിറവം ബിപിസി കോളേജ് പ്രിൻസിപ്പൽ ഡോ ബേബി പോൾ, അസിസ്റ്റൻറ് പ്രൊഫസർ ഡോ സുഷൻ പി കെ, ഗിഫ്റ്റ് ഓഫ് ലൈഫ് നാഷണൽ കോഡിനേറ്റർ ഡോ എ സി പീറ്റർ, ലയൺസ് ക്ലബ് കോട്ടയം ഹങ്കർ റിലീഫ് ജില്ലാ ചെയർമാൻ ജോയി സക്കറിയ കുര്യൻ പുളിക്കൽ ജെയിംസ് ഓണശ്ശേരിൽ പി എം ഷാജു ,സാജു ചേന്നാട്ട്, സുരേഷ് ചന്ദേലി ,പോൾ കൊമ്പനാൽ, ഏലിയാസ് വെട്ടുകുഴിയിൽ, മാത്യു മൈലാടി തുടങ്ങിയവർ ആശംസകൾ പറഞ്ഞു യോഗത്തിനു ആശ പ്രതിനിധി ലിസ്സി വർഗീസ് നന്ദി പറഞ്ഞു

വിവിധ വിഭാഗങ്ങളിലായി 60 ഓളം ഡോക്ടർമാർ രോഗികളെ പരിശോധിച്ചു ജനറൽ മെഡിസിൻ, ജനറൽ സർജറി, ശിശുരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ദന്തരോഗവിഭാഗം , കാർഡിയോളജി,ഡർമ്മറ്റോളജി, ഓഡിയോളജി ,തുടങ്ങിയ വിഭാഗങ്ങളിലായി ആയിരുന്നു മെഡിക്കൽ ക്യാമ്പ്, ഏറ്റവും ആധുനിക രീതിയിൽ രോഗങ്ങൾ കണ്ടുപിടിക്കാവുന്ന ടെലി മെഡിസിൻ മൊബൈൽ യൂണിറ്റും ക്യാമ്പിൽ ഉണ്ടായിരുന്നു കൂടാതെ ക്യാമ്പിൽ 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുള്ള ഹൃദയശാസ്ത്രക്രിയ ഗിഫ്റ്റ് ഓഫ് ലൈഫ് എന്ന പദ്ധതിയിലൂടെ സൗജന്യമായി റോട്ടറി ക്ലബ് അമൃത ഹോസ്പിറ്റലിൽ മുഖേന ചെയ്തു നൽകുന്ന പരിപാടിയുടെ രജിസ്‌ട്രേഷനും നടന്നു നഗരസഭയിലെയും സമീപപ്രദേശങ്ങളിലെയും 1000 ലധികം ആളുകൾക്ക് ക്യാമ്പ് ഉപകാരപെട്ടു
A free mega medical camp was organized in Piravam under the leadership of former municipality chairman Sabu K. Jacob and Foma president.
