മൂവാറ്റുപുഴ : (piravomnews.in) കുട്ടികള്‍ അവര്‍ക്ക് ആടുമാടുകളെ പോലെ , പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള സ്കൂൾ വിദ്യാർഥികളെ കുത്തിനിറച്ച് മൂവാറ്റുപുഴയിളും പിറവം മേഖലയിലും ഓട്ടോറിക്ഷകളുടെ അപകട യാത്ര. കഴിഞ്ഞ ദിവസം കമ്പിയിൽ തൂങ്ങി, വിദ്യാർഥിയുടെ ദേഹത്തിന്റെ പകുതി ഭാഗം പുറത്താക്കി, സീറ്റിനു പിറകിലുള്ള ഭാഗത്ത് കുട്ടികളെ ആടുമാടുകളെ പോലെ നിർത്തി പൊലീസ് സ്റ്റേഷനു മുന്നിലൂടെ പായുന്ന ഓട്ടോറിക്ഷയുടെ ദൃശ്യങ്ങൾ സഹിതം മോട്ടർ വാഹന വകുപ്പിനു പരാതി നൽകിയെങ്കിലും ഇത്തരം വാഹനങ്ങൾക്ക് എതിരെ നടപടി ഉണ്ടായിട്ടില്ല എന്ന് ആക്ഷേപം .
സ്കൂൾ ബസുകളെ കൂടാതെ നൂറുകണക്കിന് ഓട്ടോറിക്ഷകളിലും വാനുകളിലും കുട്ടികളെ സ്കൂളുകളിൽ എത്തിക്കുന്നുണ്ട്. കുട്ടികളെ കുത്തിനിറച്ച് ഓട്ടോകളുടെ കൂട്ടയോട്ടം തന്നെയാണ് നടക്കുന്നത് . വാഹനങ്ങൾ പരിശോധിച്ച് സുരക്ഷാ സ്റ്റിക്കറുകൾ പതിപ്പിക്കുകയും ഡ്രൈവർമാർക്ക് സുരക്ഷാ പരിശീലന ക്ലാസ് നടത്തി സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടും സുരക്ഷ നിർദേശങ്ങൾ ലംഘിച്ച് വിദ്യാർഥികളുമായി ഓടുന്ന വാഹനങ്ങളുടെഎണ്ണത്തില്‍ കുറവില്ല .

സുരക്ഷാ പരിശോധനയ്ക്ക് എത്താതിരുന്ന വാഹനങ്ങളെയും സുരക്ഷാ ക്ലാസുകളിൽ പങ്കെടുക്കാതിരുന്ന ഡ്രൈവർമാരെയും സ്കൂൾ ഓട്ടത്തിന് അനുവദിക്കില്ലെന്നാണു മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇപ്പോൾ റോഡിലൂടെ ഓടുന്ന സ്കൂൾ വാഹനങ്ങൾ പരിശോധിക്കാൻ പോലും മോട്ടർ വാഹന വകുപ്പ് തയാറാകുന്നില്ല എന്ന് നാട്ടുകാര്‍ പറയുന്നു .
രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും ശ്രദ്ധക്കുറവാണ് ഇതിന് കാരണം ട്രാഫിക് നിയമങ്ങൾ പാലിക്കാത്ത ഓട്ടോറിക്ഷകൾക്കെതിരെ കർശന നടപടി എടുക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നുണ്ട്
Children are like cattle Autoricksha in Muvattupuzha, crammed with school students, cause accidents
