കൂത്താട്ടുകുളം : (piravomnews.in) നാട്ടുകാരുടെ സുന്ദരിമുക്കിന് ആ പേര് വിളിക്കാൻ ഇന്ന് ഇവിടുത്തുകാർക്ക് വിഷമമുണ്ട്. . എന്നാൽ ഇന്നത്തെ മേനി കണ്ടാൽ അവളെ എന്ത് വിളിക്കണമെന്ന് അവർ അറിയില്ല .
ടാറിങ് നടത്തി രണ്ടുമാസം പൂർത്തിയാകുന്നതിനുമുൻപ് ടാർ ഇളകി തിരുമാറാടി പഞ്ചായത്തിലെ സുന്ദരിമുക്ക് പാഴുകണ്ടം റോഡ് തകർന്നു.ടാറിങ്ങിലെ അപാകമാണ് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. മഴ പെയ്‌ത ഉടനേ റോഡിലെ ടാർ ഇളകിമാറി കുഴികളുണ്ടായി.
ടാറിങ് നടത്തി ഉടൻതന്നെ തകർന്ന റോഡുകളുടെ നിർമാണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി തിരുമാറാടി പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി വി.എം. ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും കരാറുകൾ സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മഴ കുറഞ്ഞാൽ ഉടൻതന്നെ റോഡിന്റെ പണികൾ നടത്തുമെന്ന് കരാറുകാരൻ അറിയിച്ചെന്ന് പഞ്ചായത്തംഗം രാജ്‌കുമാർ പറഞ്ഞു.
Defect in tarring? Sundari Mukku - Pazhukandam road collapses
