അങ്കമാലി : (piravomnews.in) ഏറെനാൾ പിന്നിട്ടിട്ടും അങ്കമാലി മുനിസിപ്പൽ ബസ് സ്റ്റാൻഡിലെ രണ്ട് ശുചിമുറികളും ഉപയോഗശൂന്യമായതിനാൽ യാത്രക്കാർ ബുദ്ധിമുട്ടുന്നു.
റെയിൽവേ സ്റ്റേഷൻ റോഡിനോട് ചേർന്ന് ലക്ഷങ്ങൾ ചെലവഴിച്ച് ബയോടോയ്‌ലറ്റുകൾ സ്ഥാപിച്ചെങ്കിലും ഏതാനും ദിവസങ്ങൾമാത്രമേ അത് പ്രവർത്തിച്ചുള്ളൂ.സ്റ്റാൻഡിന്റെ ആരംഭകാലഘട്ടത്തിൽ തെക്കുവശത്തായി പണിത ശുചിമുറികൾ പലഘട്ടങ്ങളിലായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമാണ്.

ബസ് സ്റ്റാൻഡിൽ എത്തുന്ന യാത്രക്കാരും റെയിൽവേ സ്റ്റേഷനിൽനിന്ന് വരുന്നവരും ബസ് ജീവനക്കാരും പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പ്രയാസപ്പെടുകയാണ്. രാത്രികളിൽ സ്റ്റാൻഡിന്റെ പല ഭാഗങ്ങളിലും മലമൂത്രവിസർജനം നടത്തുന്നതിനാൽ പ്രദേശമാകെ ദുർഗന്ധമാണ്. മഴക്കാലത്ത് കൊതുകുകളും ഈച്ചകളും പെരുകുന്നതിനും പകർച്ചവ്യാധികൾ ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു.
Sad...the toilet at the municipal bus stand is unusable
