പാലക്കാട്: ( piravomnews.in) ഓട്ടോറിക്ഷയും ടെമ്പോ ലോറിയും കൂട്ടിയിടിച്ച് ഡയാലിസിസ് രോഗിക്ക് ദാരുണാന്ത്യം. മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതിയാണ് 64) മരിച്ചത്. പാലക്കാട് വാണിയംകുളത്ത് ഇന്ന് പുലർച്ചെയായിരുന്നു അപകടം.
വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഡയാലിസിസ് കഴിഞ്ഞശേഷം മായന്നൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.

തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറി ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഡയാലിസിസ് കഴിഞ്ഞ് പത്മാവതിയും കുടുംബവും ആശുപത്രിയിൽ നിന്നിറങ്ങിയത്. ആശുപത്രിയിൽ നിന്നുമിറങ്ങി മുന്നൂറ് മീറ്റർ മാത്രമേ ഇവർ എത്തിയിരുന്നൊള്ളൂ.
ഇതിനിടെ എതിരെ വന്ന തമിഴ്നാട് രജിസ്ട്രേഷൻ ലോറി പത്മാവതിയും കുടുംബവും സഞ്ചരിച്ച ഓട്ടോയ്ക്ക് നേരെ പാഞ്ഞ് വന്ന് ഇടിച്ചിടിക്കുകയായിരുന്നു.പത്മാവതിയെ വേഗം തന്നെ ഇതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Dialysis patient dies in collision between autorickshaw and tempo lorry
