ഒട്ടാവ: (piravomnews.in) കാനഡയിൽ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം. രണ്ട് പേരാണ് കാനഡയിലെ മാനിട്ടോബയിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്. എറണാകുളം സ്വദേശി ശ്രീഹരി സുരേഷാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
ഹാർവ്‌സ് എയർ പൈലറ്റ് സ്‌കൂളിലെ പൈലറ്റ് വിദ്യാർഥിയാണ് അപകടത്തിൽ മരിച്ച ശ്രീഹരി. ടേക്ക് ഓഫ് ലാൻഡിങ് പരിശീലനത്തിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. ആശയവിനിമയത്തിലെ പിഴവാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

A student from Ernakulam dies tragically after two small planes collide in Canada
