തിരുവല്ലം: ( piravomnews.in ) ഉച്ച മുതൽ കാണാനില്ല , സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി.വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയും പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ (38) ആണ് മരിച്ചത്.
ഇവരുടെ വീടിന് സമീപത്തെ ജോയിയുടെ വീട്ടുവളപ്പിലെ 80 അടിയോളം താഴ്ചയുളള കിണറില്‍ നിന്നായിരുന്നു മൃതദേഹം കണ്ടെടുത്തത്. ഞായറാഴ്ച ഉച്ചമുതല്‍ ഉഷയെ കാണാനില്ലായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ തിരുവല്ലം പോലീസില്‍ ആളെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കി. തുടര്‍ന്ന് പോലീസെത്തി നടത്തിയ തിരച്ചിലില്‍ അയല്‍വാസിയുടെ കിണറിന്റെ മുകളിലുളള വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പിന്നാലെ വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു.
Missing woman found dead in a well in a nearby home
